ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 25 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളില്‍ 65,000 പേര്‍ക്ക് രോഗം

Advertisement

Advertisement

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 996 പേര്‍ മരിക്കുകയും 65,002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,26,193 ആയി.6,68,220 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 18,08,937 പേര്‍ രോഗമുക്തി നേടി. 49,036 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.എട്ട് ദിവസം മുമ്പാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി 65,000 പിന്നിടുകയാണ്. മഹാരാഷ്ട്രയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍. തൊട്ടുപിന്നില്‍ തമിഴ്‌നാടും ആന്ധ്രപ്രദേശുമുണ്ട്.