ചൂണ്ടല്‍ പഞ്ചായത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന നിര്‍ധനരായ കുടുംബാംഗങ്ങള്‍ക്ക് രണ്ടാംഘട്ടവും പച്ചക്കറി പലവ്യഞ്ജന കിറ്റുകളും പ്രതിരോധനത്തിന് ആവശ്യമായ വസ്തുക്കളും നല്‍കി ഇന്ദിരാഗാന്ധി സോഷ്യല്‍ കള്‍ച്ചറല്‍ സൊസൈറ്റി.ചൂണ്ടല്‍ കുന്ന് പ്രദേശത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഇന്ദിരാഗാന്ധി സോഷ്യല്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറി പലചരക്ക് സാധനങ്ങളും കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്തുക്കളുമാണ് വിതരണം ചെയ്തത്. ഇന്ദിരാഗാന്ധി സോഷ്യല്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് വി കെ സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ജബീര്‍ നാലകത്ത്, വര്‍ക്കിങ് പ്രസിഡന്റ് മുബാറക് കേച്ചേരി പ്രദേശവാസികളായ ദാസന്‍ ചൂണ്ടല്‍, സുധീര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.