കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷിച്ചു

Advertisement

Advertisement

ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവിയറിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണത്തിന്റെ സംയുക്ത തിരുന്നാളാഘോഷമാണ് വെള്ളി, ശനി ദിവസങ്ങളില്‍ ആഘോഷിച്ചത്. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് കൊണ്ടായിരുന്നു തിരുന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. വെള്ളിയാഴ്ച്ച രാവിലെ ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്കു ശേഷം വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ വണങ്ങി.തിരുന്നാള്‍ ദിവസമായ ശനിയാഴ്ച്ച രാവിലെ 6.30 നും 8.30 നും ദിവ്യബലിയും, 10.30 ന് ആഘോഷമായ പാട്ടു കുര്‍ബ്ബാനയുമുണ്ടായി. ഇടവക വികാരി ഫാ.ഫ്രാന്‍സിസ് മുട്ടത്ത് മുഖ്യ കാര്‍മ്മികനായി. ചടങ്ങുകള്‍ക്ക് കൈക്കാരന്‍മാരായ ടി.എല്‍.ജെയ്‌സണ്‍, പോളി തരകന്‍,എ.എല്‍.ജെയിംസ്, ടി.എഫ്. ഡേവിസ്,കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ പി.വി. തോമസ്, സെക്രട്ടറി ഷാജു തരകന്‍, പ്രതിനിധി സെക്രട്ടറി കെ.എല്‍.ഡേവിസ് എന്നിവര്‍ നേതൃത്വം നല്‍കി.