തെക്കേക്കര ആര്‍ക്കേഡില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.ബി.മനോജ് കുമാര്‍ അധ്യക്ഷനായി. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ്ജ് മൊറോലി സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കി. സെക്രട്ടറി കെ.ആര്‍. ജയേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാബിനറ്റ് സെക്രട്ടറി ഇ. ആര്‍.രാമകൃഷ്ണന്‍, അസിസ്റ്റന്റ് കാബിനറ്റ് സെക്രട്ടറി കെ.വി.മധു, റിജിയണ്‍ ചെയര്‍ പേഴ്‌സണ്‍ ഇ.കെ.രാമകൃഷ്ണന്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ വി.എസ്. സജി, എന്നിവര്‍ സംസാരിച്ചു.ക്ലബിന്റെ പുതിയ ഭാരവാഹികളായി കെ.സി.ജോസ് പ്രസിഡന്റ്, പി.എസ്. പ്രമോദ് സെക്രട്ടറി, കെ. സന്തോഷ് കുമാര്‍ ട്രഷറര്‍ എന്നിവരും, ലിയോ ക്ലബ്ബ് ഭാരവാഹികളായി മിഥുന്‍ കെ. ജയേന്ദ്രന്‍ പ്രസിഡന്റ്, സുവര്‍ണ്ണ എസ്.നായര്‍ സെക്രട്ടറി, പി.എന്‍.ദേവര്‍ഷ് ട്രഷറര്‍ എന്നിവരും ചുമതലയേറ്റു.എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ മക്കളായ മിഥുന്‍ കെ. ജയേന്ദ്രന്‍, സിയ പിയൂസ്, സുവര്‍ണ്ണ എസ്.നായര്‍, കെ.ജെ.ജെസിന്‍ മരിയ, പിയ പിയൂസ്, റാഷ അബ്ദുള്‍ ജലീല്‍ എന്നിവര്‍ക്ക് ക്ലബ്ബിന്റെ ഉപഹാരം സമ്മാനിച്ചു. നവദമ്പതികളായ ശ്രീലക്ഷി കല്ലാറ്റ് – ഡോ. ജഗദീഷ് ജി. നമ്പ്യാര്‍ എന്നിവരെ അനുമോദിച്ചു. ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പുതിയ അംഗത്വമെടുത്തകൊച്ചുലാസര്‍ ആന്റണിയെ വൈസ് ഗവര്‍ണര്‍ ക്ലബ്ബിലേക്ക് സ്വീകരിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്ക് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഉപഹാരം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ക്ലബ്ബ് പ്രസിഡന്റ് കെ.ബി.മനോജ് കുമാര്‍ മൊമന്റോ നല്‍കി ആദരിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ കെ.സി.ജോസിന്, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കോളറും, വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഗാവലും നല്‍കി.പുതിയ പ്രസിഡന്റ് വരും കാല പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. സെക്രട്ടറിയായി ചുമതലയേറ്റ പി.എസ്. പ്രമോദ് നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ സ്ഥാനാരോഹണ ചടങ്ങ് സമാപിച്ചു.