അമല ആശുപത്രിയിലെ കോവിഡ് വ്യാപനം: തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും

Advertisement

Advertisement

അമല മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപെട്ട് കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്, തൃശൂർ ഗവ.മെഡിക്കൽ കോളേജ് എന്നിവടങ്ങളിൽ നിന്നുള്ള എട്ടംഗ വിദഗ്ധ സംഘം അമല മെഡിക്കൽ കോളേജ് സന്ദർശിച്ചു സ്ഥിഗതികൾ വിലയിരുത്തി. കോവിഡ് ബാധിതരുടെ എണ്ണം ഏറി അമല ക്ലസ്റ്റർ രൂപപ്പെട്ട സഹചര്യത്തിലാണ് സന്ദർശനം. സന്ദർശന റിപ്പോർട് തിങ്കളാഴ്ച്ച അഞ്ചു മണിക്ക് മുൻപ് ജില്ലാ കളക്റ്റർക്കു സമർപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ ജെ റീന അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമല ക്ലസ്റ്ററിൽ സ്വീകരിക്കേണ്ട നടപടികൾ എന്തെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കും.