വേലൂരില്‍ പണിതീര്‍ത്ത വൈദിക മന്ദിരത്തിന്റെയും, ഫൊറോന കാര്യാലയത്തിന്റെയും കോണ്‍ട്രാക്ടര്‍മാരെ അനുമോദിച്ചു.

Advertisement

Advertisement

വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫൊറോന ഇടവക ദേവാലയത്തില്‍ പുതുതായി പണിതീര്‍ത്ത വൈദിക മന്ദിരത്തിന്റെയും വേലൂര്‍ ഫൊറോന കാര്യാലയത്തിന്റെയും കോണ്‍ട്രാക്ടര്‍മാരെ തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുമോദിച്ചു.ഫ്രാന്‍സിസ് കൊള്ളന്നൂര്‍ ,ജോണ്‍സണ്‍ ,ഷാജു പനക്കല്‍ ,സാബു കുറ്റിക്കാട്ട് ,ബിജു, ഫ്രാന്‍സിസ് എന്നിവരെയാണ് മൊമെന്റോ നല്‍കി അനുമോദിച്ചത് .വേലൂര്‍ ഫൊറോന വികാരി ഫാദര്‍ ഡേവീസ് ചിറയത്ത് അസിസ്റ്റന്റ് വികാരി ഫാദര്‍ ഫ്രിന്റോ കിഴക്കേ കണ്ണന്‍ചിറ , കൈക്കാരന്മാരായ ജോയ് കൈയ്യാലവിള ,സജി പനക്കല്‍ , ഫ്രാന്‍സിസ് ഒലക്കേങ്കില്‍, രാജു ചിറമ്മേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.