ബാലഗോകുലം പുന്നയൂര്‍ക്കുളത്തിന്റെ നേതൃത്വത്തില്‍ സൈനികരെ ആദരിച്ചു

Advertisement

Advertisement

ബാലഗോകുലം പുന്നയൂര്‍ക്കുളത്തിന്റെ നേതൃത്വത്തില്‍ മുന്‍ ധീരസൈനികരെ ആദരിച്ചു. രാജ്യത്തിനു വേണ്ടി ദീര്‍ഘകാലം സേവനം ചെയ്ത ജവാന്മാരായ സുധീര്‍ കരുവാട്ട്മന, ഭാസ്‌ക്കരന്‍ എടക്കാട്ട്, മണി തലക്കാട്ട്, രാജന്‍ പയ്യര്‍ളി, ഷിനോജ്, ധര്‍മ്മദാസന്‍ എടക്കാട്ട്, ബാലകൃഷണന്‍ പക്ഷ്ണത്ത്, വിജയന്‍ പരത്തി വളപ്പില്‍ എന്നിവരെ ബാലഗോകുലം പുന്നയൂര്‍ക്കുളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളിലെത്തിയാണ് ആദരിച്ചത്.കെ.എം.പ്രകാശന്‍, ശ്രീനി പരൂര്‍, സൂരജ് ചെറായി, ധനിഷ് ചെറുവത്താനി,റ്റി ശിവരാമന്‍, ജയന്‍ കാഞ്ഞങ്ങാട്ട്,എം.ജി സുരേഷ്, കെ.അനില സുകുമാരന്‍, സ്‌നേഹ ദാസന്‍, സുജിത വിജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.