ചെറായി ക്രിയേറ്റീവ് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി. വായനശാല പരിസരത്ത് നടത്തിയ പരിപാടി വടക്കേക്കാട് എസ് എച്ച് ഒ. എം സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മധുര വിതരണവും ഉണ്ടായി. ക്ലബ്ബ് പ്രസിഡന്റ് റാണ പ്രതാപ്, സുനില്‍ ചെറായി മറ്റു പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.