മരത്തംകോട് -കിടങ്ങൂര്‍ പി.എസ്.പി റോഡരികില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം നടന്നു

Advertisement

Advertisement

കടങ്ങോട് ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡ് മരത്തംകോട് -കിടങ്ങൂര്‍ പി.എസ്.പി റോഡരികില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ. മണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഡോ.ജോണ്‍സന്‍ ആളൂര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എ.എ റഹിം, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ടെസ്സി ഫ്രാന്‍സീസ് എന്നിവര്‍ പങ്കെടുത്തു.