സി ബി എസ് ഇ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ രാംകുമാറിനെ വടക്കേക്കാട് പോലീസും ജനമൈത്രി പോലീസും ചേര്‍ന്ന് ആദരിച്ചു. പുന്നയൂര്‍ക്കുളം കിഴക്കേ ചെറായി കൊഴപ്പമാടം കടാംമ്പുളി അനില്‍ കുമാറിന്റെ മകന്‍ രാംകുമാര്‍ ചമ്മന്നൂര്‍ അമല്‍ സ്‌കൂളിലാണ് പഠിച്ചിരുന്നത്.പരിമിതികള്‍ക്കിടയിലും മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടിയാണ് ഈ മിടുക്കന്‍ വിജയം കരസ്ഥമാക്കിയത്. പാഠ്യതര വിഷയങ്ങളിലും പങ്കടുത്ത് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. പപ്പട പണിക്കാരനായ അച്ഛനൊപ്പം ജോലികാര്യങ്ങളിലും രാം കുമാര്‍ സജ്ജീവമാണ്. ഹിന്ദു മത ചരിതങ്ങള്‍ക്കൊപ്പം ഇസ്ലാം മത ചരിത്രവും പഠിക്കുന്നതില്‍ മികവ് പുലര്‍ത്തിയ രാം കുമാര്‍ സ്ഥലത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഇസ്ലാമിക് വിജ്ഞാന മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് പഠിച്ച ഇസ്ലാമിക് വിഷയത്തിന് പുറമേ ഖുര്‍ആന്‍ പരിഭാഷകളും ഹദീസ് ബുക്കുകളും നോക്കിയാണ് ചരിത്രങ്ങള്‍ പഠിക്കുന്നത്. അമല്‍ സ്‌കൂളിന് വേണ്ടി ഡോക്യുമെന്ററിയും രാം ചെയ്തിട്ടുണ്ട്. വടക്കേക്കാട് എസ് എച്ച് ഒ. എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ രാം കുമാറിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. ജനമത്രി ബീറ്റ് ഓഫീസര്‍ ജോഫിന്‍, എസ് ഐ മാരായ രാജു, അക്ബര്‍, സി പി ഒ മാരായ പ്രശാന്ത്, അഭിജിത്, തുടങ്ങിയവരും ഉണ്ടായിരുന്നു.