പൊതുഅവധി ദിനമായ ഞായറാഴ്ചകളിലും റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ച് വ്യാപാരികള്‍.

Advertisement

Advertisement

സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സൗജന്യ കിറ്റുകള്‍ ജനങ്ങളിലേക്ക് ഓണത്തിന് മുമ്പ് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പുന്നയൂര്‍ക്കുളം മേഖലയില്‍
ഞായറാഴ്ചയും റേഷന്‍ കടകള്‍ തുറക്കാന്‍ ഉടമകള്‍ തയ്യാറായത്. പ്രദേശത്തെ പൊതു വിപണന കേന്ദ്രങ്ങളില്‍ കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നിലെങ്കിലും ജനങ്ങള്‍ പരമാവധി ഇത് ഉപയോഗപ്പെടുത്തി.ശനിയാഴ്ച സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി റേഷന്‍കടകള്‍ തുറക്കാത്തതിനാല്‍ ഞായറാഴ്ച തിരക്ക് പ്രതീക്ഷിച്ച ജീവനക്കാര്‍ കോവിഡ് സുരക്ഷാക്രമീകരണങ്ങളോട് കൂടിയാണ് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിച്ചത്.അന്ത്യോദയ വിഭാഗങ്ങളില്‍പ്പെട്ട മഞ്ഞ കാര്‍ഡ് ഉള്ള ആളുകള്‍ക്ക് സൗജന്യ കിറ്റുകള്‍ വിതരണതിന് പുറമേ ആഴ്ചകളില്‍ ഉള്ള സാധനങ്ങളും പൊതു വിപണന കേന്ദ്രത്തില്‍ വിതരണം നടത്തുന്നുണ്ട്.