ആറ്റുപുറം സെന്റ് ആന്റണീസ് ദേവാലയത്തിന് കീഴിലുള്ള ആല്‍ത്തറയിലെ മാതാവിന്റെ കപ്പേളയില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ ഒതുക്കി ആഘോഷിച്ചു.ആഗസ്റ്റ് 14, 15 തിയ്യതികളില്‍ ആയിരുന്നു തിരുനാള്‍ .കോവിഡിന്റെ പശ്ചാതലത്തില്‍ കര്‍മ്മങ്ങളില്‍ ഒതുക്കി വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ആചരിക്കുകയായിരുന്നു. രാവിലെ പള്ളിയില്‍ നടന്ന ദിവ്യബലിയോട് കൂടിയാണ് ആചാരങ്ങള്‍ക്ക് തുടക്കംകുറിച്ചത്.വൈകീട്ട് ആല്‍ത്തറ കപ്പേളയില്‍ മാതാവിന്റെ രൂപം വെച്ച് വണങ്ങലും, ലദീഞ്ഞും ഉണ്ടായിരുന്നു. കപ്പേളയില്‍ വിശ്വാസികള്‍ തിരിതെളിയുച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. കര്‍മ്മങ്ങള്‍ക്ക് പള്ളി വികാരി ഫാദര്‍ ജിയോ ചെരടായി മുഖ്യ കാര്‍മികത്വം വഹിച്ചു.