കണ്ടാണശ്ശേരി പഞ്ചായത്തിലെ വാര്‍ഡ് 12 വല്ലാടംകര കണ്ടൈന്‍മെന്റ് സോണില്‍

Advertisement

Advertisement

കണ്ടാണശ്ശേരി പഞ്ചായത്തിലെ വാര്‍ഡ് 12 വല്ലാടംകര കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.തൃശൂര്‍ അമല ആശുപത്രിയില്‍ ജോലി ചെയ്യുന്ന പ്രദേശവാസിയായ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാര്‍ഡിനെ കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.വാര്‍ഡിലെ ചെട്ടിയംകുളം പ്രദേശത്തേക്കുള്ള മറ്റം പ്രാഥമികാരോഗ്യ കേന്ദ്രം റോഡ്-ചെട്ടിയംകുളം-കരുവാന്‍ പടി റോഡും ചെട്ടിയാംകുളം-ചേലൂര്‍ റോഡും ഈ വഴിയിലേക്കുള്ള ലിങ്ക് റോഡുകളും പോലീസ് അടച്ചു.രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന വരും ദിവസങ്ങളില്‍ പൂര്‍ത്തികരിക്കും.