സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എളവള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും, മണലൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. സ്‌നേഹാദരം എന്ന പേരില്‍ സംഘടിപ്പിച്ച ആദരചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ഇ.പി. കമറുദ്ധീന്‍ മുഖ്യ അതിഥിയായി. മണലൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നിസാര്‍ മരുതയൂര്‍, എളവള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ ഷക്കീര്‍ മാസ്റ്റര്‍, കബീര്‍ വാക, ഹനീഫഹാജി, റിയാഫ് പണ്ടാരക്കാട്, എളവള്ളി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്റ്റാന്‍ലി മാനത്തില്‍, പ്രസാദ് പണിക്കന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.ഒ.ബാബു, ഫ്രാന്‍സിസ് വാക എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.