കണ്ടൈന്‍മെന്റ് സോണിലെ കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിച്ച് കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റി.

Advertisement

Advertisement

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ചാവക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളാക്കി മാറ്റിയത്.മത്തനങ്ങാടി, മണലി തെങ്ങ്, ചൂണ്ടല്‍ കുന്ന് തുടങ്ങിയ മേഖലയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനായി ചാവക്കാട് സ്വദേശി എത്തിയിരുന്നു. കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ചില ചാരിറ്റി സംഘടനകള്‍ സഹായമെത്തിച്ചിരുന്നുവെങ്കിലും ഇവിടെ താമസിക്കുന്ന ഭൂരിപക്ഷം കുടുംബാംഗങ്ങളും വളരെയധികം ബുദ്ധിമുട്ടിലാണെന്ന് മനസ്സിലാക്കി കൊണ്ടാണ് കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റി സഹായഹസ്തവുമായി മുന്നോട്ടുവന്നത്. പച്ചക്കറി, പലചരക്കു സാധനങ്ങളും, കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്തുക്കളും അടങ്ങിയ കിറ്റുകള്‍ മുപ്പതോളം കുടുംബങ്ങള്‍ക്കാണ് തയ്യാറാക്കി നല്‍കിയത്. തയ്യാറാക്കിയ കിറ്റുകള്‍ മത്തനങ്ങാടി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ.മുഹമ്മദിനും വാര്‍ഡിലെ മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ എം.എസ്.അരവിന്ദനും കൈമാറിക്കൊണ്ട് ചൂണ്ടല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.എം.ജമാല്‍, കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.കോവിഡ് മാനദണ്ഡവും സുരക്ഷാക്രമീകരണവും പാലിച്ചുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വി കെ സുനില്‍കുമാര്‍, ഒ ബി സി കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി ജബീര്‍ നാലകത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് മുബാറക് കേച്ചേരി പ്രവാസി കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ മുസ്തഫ കേച്ചേരി, യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറി സുധീര്‍ മുഹമ്മദ് എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.