സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 7.29 മുതല്‍ ഞാന്‍ വിമരിച്ചതായി കണക്കാക്കുക എന്ന ഒറ്റവരിയില്‍ എല്ലാം ഒതുക്കിയാണ് ധോണി കളി നിര്‍ത്തിയത്. മലയാള സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ തങ്ങളുടെ പ്രിയ നായകന്റെ വിരമിക്കലില്‍ പ്രതികരണവുമായെത്തി. ക്യാപ്റ്റന്‍ കൂളിന്റെ വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെയാകെ വേദനയിലാക്കിയിരിക്കുകയാണ്. മലയാള സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ തങ്ങളുടെ പ്രിയ നായകന്റെ വിരമിക്കലില്‍ പ്രതികരണവുമായെത്തി. ഓര്‍മ്മകള്‍ക്ക് നന്ദി പറയുകയും ഇനിയുള്ള ജീവിതത്തിന് ആശംസകളും നേരുകയായിരുന്നു അവരെല്ലാം. വികാരഭരിതമായിരുന്നു മലയാളത്തിന്റെ പ്രിയ നടന്‍ ആസിഫ് അലിയുടെ പോസ്റ്റ്.ഒന്നുമല്ലാത്തവനില്‍ നിന്നും ഒരേയൊരുവനിലേക്ക്. ധോണി, വെറുമൊരു പേരല്ല. അതൊരു വികാരമാണ്. നിങ്ങള്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കാം. പക്ഷെ ക്രിക്കറ്റ് നിങ്ങളില്‍ നിന്നും വിരമിക്കുന്നില്ല. ഐ മിസ് യു ധോണി. ക്രിക്കറ്റര്‍, വാഹനപ്രേമി, പ്രചോദനം എന്നായിരുന്നു ആസിഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റ് ആരാധകരുടെ മനസ് തൊടുകയാണ്.2004 ലായിരുന്നു ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച നായകനാണ് ധോണി. 15 വര്‍ഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറിനാണ് അദ്ദേഹം വിരാമമിട്ടിരിക്കുന്നത്. 2014 ഡിസംബറിലാണ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.