സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു; ഇന്ന് മാത്രം രോഗത്തിന് കീഴടങ്ങിയത് 12 പേര്‍

Advertisement

Advertisement

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് മാത്രം കൊവിഡ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. തിരുവനന്തപുരം ജില്ലയില്‍ നാല് പേരും കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും തൃശൂര്‍, വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്.പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ഉള്‍പ്പടെ നാല് പേര്‍ തിരുവനന്തപുരത്ത് മാത്രം മരിച്ചു. സെന്‍ട്രല്‍ ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ 11നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. ജയിലില്‍ ആദ്യം രോഗബാധയുണ്ടായതും ഇദ്ദേഹത്തിനായിരുന്നു.സെന്‍ട്രല്‍ ജയിലില്‍ ഇന്ന് 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 298 പേരില്‍ നടത്തിയ പരിശോധനയിലാണ് 145 പേര്‍ക്ക് രോഗബാധയുണ്ടായെന്ന് സ്ഥിരീകരിച്ചത്. 144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ് രോഗബാധയെന്നാണ് വിവരം. നാളെയോടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയില്‍ അധികൃതരുടേയും തീരുമാനം. 900ല്‍ അധികം അന്തേവാസികളാണ് ജയിലിലുള്ളത്.