ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

Advertisement

Advertisement

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമാണ് ഉണ്ടാകുക. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണപൂജകള്‍ക്കായി 29ന് വീണ്ടും നട തുറക്കും.

ദര്‍ശനത്തിന് ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല. കോവിഡ് കാരണം ഇത്തവണയും ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനമില്ല.