ഐഎസ്‌എല്‍ മത്സരങ്ങള്‍ നവംബര്‍ 21 മുതല്‍ ഗോവയില്‍. കാണികള്‍ക്ക് പ്രവേശനം ഉണ്ടാവില്ല

Advertisement

Advertisement

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണ്‍ ഗോവയില്‍ നടത്തും. നവംബര്‍ 21നാണ് ലീഗ് തുടങ്ങുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ ലീഗ് നടത്താന്‍ പരിഗണിച്ചിരുന്നു എങ്കിലും ഒടുവില്‍ ഗോവക്ക് നറുക്ക് വീഴുകയായിരുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ താരതമ്യേന കുറഞ്ഞിരിക്കുന്ന സ്ഥലം എന്നതിനാലാണ് ഗോവയെ ലീഗ് നടത്താനായി തെരഞ്ഞെടുത്തത്. ഒപ്പം, മതിയായ സ്റ്റേഡിയങ്ങള്‍ ഉണ്ടെന്നുള്ളതും ഗോവയ്ക്ക് ഗുണമായി. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേദിയം, വാസ്കോയിലെ തിലക് മൈദാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ടീമുകളുടെ പരിശീലനത്തിനായി 10 സ്റ്റേഡിയങ്ങള്‍ കൂടി ഒരുക്കും.