മുഖ്യമന്ത്രിക്കും ഏഴു മന്ത്രിമാര്‍ക്കും കോവിഡ് നെഗറ്റീവ്; നിരീക്ഷണം പൂര്‍ത്തിയാക്കും

Advertisement

Advertisement

സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കോവിഡ് പരിശോധ ഫലം നെഗറ്റീവ്. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജന്‍, വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ ഫലങ്ങളാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബഹ്റ എന്നിവരുടെയും പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്.മലപ്പുറം കലക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിതല സംഘവും ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയശേഷം പരിശോധന നടത്തിയത്. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെങ്കിലും കോവിഡ് മാനദണ്ഡപ്രകാരമുള്ള നിരീക്ഷണ കാലയളവ് എല്ലാവരും പൂര്‍ത്തിയാക്കും.