മമ്മൂട്ടിയുടെ ‘വര്‍ക്​ അറ്റ്​ ഹോം’ ലുക്കിന്​ സല്യൂട്ട്​ അടിച്ച്‌​ സഹതാരങ്ങള്‍

Advertisement

Advertisement

കോവിഡ്​ ലോക്​ഡൗണിനെ തുടര്‍ന്ന്​ സുപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ സിനിമകള്‍ക്ക്​ അവധി നല്‍കി വീട്ടിലാണ്​. മുന്‍ നിര സിനിമാ താരങ്ങള്‍ അവരുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവഴിച്ചിട്ടുണ്ടാവുക കൊറോണക്കാലത്തായിരിക്കും. മമ്മൂട്ടിയും കഴിഞ്ഞ ഏതാനും മാസങ്ങളായി വീടി​െന്‍റ ഗേറ്റിന്​ പുറത്തുപോലും പോകാതെ സ്വയം ചലഞ്ച്​ ഏറ്റെടുത്തിരിക്കുകയാണ്​​.

വീട്ടിലാണെങ്കിലും ത​െന്‍റ ആരോഗ്യം സംരക്ഷിക്കുന്നതിനും ഫോ​േട്ടാഗ്രഫിയിലുള്ള കമ്ബം ഉപയോഗപ്പെടുത്തുന്നതിനും താരം സമയം കണ്ടെത്തുന്നുണ്ട്​. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്​ മമ്മൂട്ടിയുടെ വര്‍കൗട്ട്​ ചിത്രങ്ങളാണ്​. വര്‍ക്ക്​ അറ്റ്​ ഹോം എന്ന അടിക്കുറിപ്പില്‍ അപ്​ലോഡ്​ ചെയ്​തിരിക്കുന്ന ചിത്രങ്ങള്‍ക്ക്​ ആരാധകരും സഹതാരങ്ങളും ഗംഭീരമെന്ന കമന്‍റുകളുമായി എത്തിയിട്ടുണ്ട്​.

instagram.com/mammootty/?utm_source=ig_embed