Advertisement

Advertisement

കുന്നംകുളം ഓര്‍ത്തോഡോക്‌സ് പ്രവാസി അസോസിയേഷന്‍ യു.എ.ഇ. മേഖലയുടെ ആഭിമുഖ്യത്തില്‍ പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി മലങ്കര സഭയുടെ നവയുഗ ശില്പി എന്ന വിഷയത്തെ ആസ്പദമാക്കി കുന്നംകുളം ഭദ്രസനതലത്തില്‍ നടത്തിയ ഉപന്യാസമത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.സഭാപരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ സമ്മാനദാനം നടത്തി.സെന്റ് ലാസറസ് പഴയ പള്ളിയിലെ ജെയ്‌സണ്‍ എം മോഹന്‍ ഒന്നാം സ്ഥാനവും, അയ്യംപ്പറമ്പ് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളിയിലെ കെ. ലിസ്ബ പോളി രണ്ടാം സ്ഥാനവും, ചൊവ്വന്നൂര്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് പള്ളിയിലെ കെ.സി.ബാബു മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് യഥാക്രമം 10,000/, 5,000/,3000/ രൂപയുടെ ക്യാഷ് അവാര്‍ഡും മെമെന്റോയും ബാവ സമ്മാനിച്ചു.ഭദ്രാസ സെക്രട്ടറി ഫാ.ജോസഫ് ചെറുവത്തൂര്‍,ഡീക്കന്‍ പ്രൈസണ്‍ ടി, ജോണ്‍സന്‍,മോഹന്‍ സി.കെ, ഗില്‍സണ്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.മത്സരത്തിന് പ്രസിഡന്റ് സൈമണ്‍ പുലിക്കോട്ടില്‍, സെക്രട്ടറി ജിനീഷ് വര്‍ഗീസ്, ട്രഷര്‍ ഗീവര്‍ ചെറിയാന്‍, കണ്‍വീനര്‍ രാജേഷ് ചെറുകുട്ടി, ഹാരിഷ് ചുങ്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.