ജീവനക്കാര്‍ക്കുള്ള ശമ്പളം ഓണത്തിന് മുന്‍പ് നല്‍കും.; അടുത്ത രണ്ടാഴ്ചകൊണ്ട് ചിലവഴിക്കേണ്ടത് 6,000 കോടി

Advertisement

Advertisement

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്ബളവും പെന്‍ഷനും ഓണത്തിന് മുന്‍പ് വിതരണം ചെയ്യാന്‍ തീരുമാനം. ആയതിനാല്‍ അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുമെന്നും ട്രഷറി ഡ്രാഫ്റ്റിലാകുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ മാസം 20ന് പെന്‍ഷനും 24 – ാ൦ തീയതി ശമ്ബളവും വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാമ്ബത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള പാദത്തില്‍ അനുവദിച്ച വായ്പ എടുത്തുകഴിഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ അധികമായി അനുവദിച്ച ഉപാധികളില്ലാത്ത അരശതമാനം വായ്പ എടുത്താലേ ഓവര്‍ ഡ്രാഫ്റ്റ് നികത്താന്‍ സാധിക്കൂ. ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന് മൂന്നു ശതമാനം വായ്പ എടുക്കുന്നതിനെ അനുവാദമുള്ളു. അധികം വായ്പ എടുക്കണമെങ്കില്‍ നിയമം പാസാക്കണം. 24ന് ഒരു ദിവസത്തേക്ക് മാത്രമാണ് നിയമസഭ ചേരുന്നത് എന്നതിനാല്‍ ബില്ല് പാസാക്കാന്‍ സാധിക്കുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.