Advertisement

Advertisement

രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,982 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 26,47,664 ആയി ഉയര്‍ന്നു.ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 941 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 51,000ത്തിന് അടുത്തെത്തി. ഇതുവരെ മരിച്ചത് 50,921 ആളുകളാണ്.രാജ്യത്ത് നിലവില്‍ 6,76,900 പേരാണ് ചികിത്സയിലുള്ളത്. 19,19,843 പേര്‍ കോവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇതുവരെ 3,00,41,400 സാംമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 7,31,697 പരിശോധന നടത്തിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.