സ്വര്‍ണവില വീണ്ടും താഴ്ന്നു; പവന് 160 രൂപ കുറഞ്ഞു

Advertisement

Advertisement

ഒരു ഘട്ടത്തില്‍ 42,000 രൂപ വരെ ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് 160 രൂപയാണ് താഴ്ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,200 രൂപയാണ്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു.ഈ മാസം ഒന്‍പതിനാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പവന് 42000 രൂപ വരെ ഉയര്‍ന്ന് വീണ്ടും മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ച് നില്‍ക്കവേയാണ് ആഗോളതലത്തില്‍ വന്ന മാറ്റങ്ങള്‍ സ്വര്‍ണവിലയെ പ്രതികൂലമായി ബാധിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും റഷ്യന്‍ വാക്സിനും ചൈന- അമേരിക്ക വ്യാപാര യുദ്ധത്തില്‍ പ്രതീക്ഷ നല്‍കുന്ന ചില നീക്കങ്ങള്‍ നടന്നതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. എട്ടുദിവസത്തിനിടെ 2800 രൂപയാണ് താഴ്ന്നത്.കഴിഞ്ഞ ദിവസം തിരിച്ചുവരുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും പിന്നീട് സ്വര്‍ണവില താഴോട്ട് പോകുന്നതാണ് കണ്ടത്. കഴിഞ്ഞ രണ്ടുദിവസം പവന് 39,360 എന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. ഇന്ന് സ്വര്‍ണവില വീണ്ടും താഴുകയായിരുന്നു.കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചത്. ഒരു ഘട്ടത്തില്‍ ഒരു മാസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ആറായിരം രൂപയിലധികം വില വര്‍ധിച്ചിരുന്നു.