സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിളവെടുപ്പ് നടത്തി

Advertisement

Advertisement

കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിളവെടുപ്പ് നടത്തി.പോര്‍ക്കളേങ്ങാട് സ്വദേശിയായ പ്രവാസി വ്യവസായി പനങ്ങാട്ട് അയ്യപ്പന്റെ കൃഷിയിടത്തിലാണ് കൃഷി ചെയ്തിരുന്നത്. കൊവിഡ് 19 നെ തുടര്‍ന്ന് നാട്ടിലെത്തിയ അയ്യപ്പന്‍ തന്റെ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ ക്യഷി ആരംഭിക്കുകയായിരുന്നു. വെണ്ട, തക്കാളി, മുളക്, വഴുതന, പയര്‍ തുടങ്ങിയവയാണ് പച്ചക്കറി ഇനങ്ങള്‍.നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പനങ്ങാട്ട് അയ്യപ്പന്‍,അച്ചുതന്‍ എന്നിവര്‍ സംബന്ധിച്ചു.