സ്വര്‍ണ്ണ കള്ളക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി

Advertisement

Advertisement

സ്വര്‍ണ്ണ കള്ളക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി.കുന്നംകുളം ഇന്ദിരാഭവനില്‍ നടത്തിയ സത്യാഗ്രഹ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ഐ ഇട്ടിമാത്യൂ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് ബിജു സി ബേബി അധ്യക്ഷനായിരുന്നു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയശങ്കര്‍, നേതാക്കളായ രാജന്‍ കണ്ടേടത്ത്,വി.വി വിനോജ്, ബീന ലിബിനി തുടങ്ങി മറ്റ് നേതാക്കള്‍ പങ്കെടുത്തു.