Advertisement

Advertisement

കടങ്ങോട് പഞ്ചായത്ത് ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് നിര്‍മ്മിക്കുന്ന ഭവനത്തിന്റെ വൈറ്റ് വാഷിംഗ് പ്രവര്‍ത്തനം ഏറ്റെടുത്ത് കൊണ്ട് ഡിവൈഎഫ്‌ഐ കിടങ്ങൂര്‍ നോര്‍ത്ത് യൂണിറ്റ് മാതൃകയായി. മുന്‍പ് തറപണിയുടെ ഘട്ടത്തിലും നാട്ടിലെ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് ഒരു ദിവസത്തെ ജോലി ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരുന്നു.പന്നിത്തടം മേഖല എക്‌സിക്യൂട്ടീവ് അംഗം നൗഫല്‍, യൂണിറ്റ് സെക്രട്ടറി ഹംസത്ത് സുഫൈദ് ജോയിന്‍ സെക്രട്ടറി അന്‍ഷാദ് വൈസ് പ്രസിഡന്റ് മനീഷ് മറ്റു യൂണിറ്റ് കമ്മറ്റി അംഗങ്ങളായ ഗ്രിഗറി, ആരിഫ്, വിമിന്‍, ഫ്രഡറിക് തുടങ്ങി നിരവധിപേര്‍ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നു.