കൊളസ്ട്രോള്‍ നീക്കാന്‍ ചൂടുചോറിലൊരു മുരിങ്ങയില പ്രയോഗം.

Advertisement

Advertisement

കൊളസ്ട്രോള്‍ നിയന്ത്രണത്തിന് മുരിങ്ങയിലയും ചൂടുചോറും കൊണ്ടൊരു പ്രയോഗമുണ്ട്. ഹൃദയത്തിലെ ബ്ലോക്ക് നീക്കാന്‍ മെഡിക്കല്‍ സംബന്ധമായ വഴികള്‍ ഏറെയുണ്ട്. ഇതല്ലാതെ ശരീരത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്തുക, കൊളസ്ട്രോള്‍ അധികം ആകാതെ സൂക്ഷിയ്ക്കുക എന്നതാണ് നമുക്കു ചെയ്യാവുന്നത്. ഇതിനായി സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് മുരിങ്ങയില. മുരിങ്ങയില കൊണ്ട് കൊളസ്ട്രോളിനുള്ള നല്ലൊരു പരിഹാരമുണ്ട്. ഇതിനായി നമുക്കൊരു മണ്‍പാത്രം വേണം. മുരിങ്ങയില ഒരു പിടി നല്ലതു പോലെ കഴുകി വൃത്തിയാക്കണം. ഇത് മണ്‍പാത്രത്തില്‍ ഇടുക. ഇതിനു മുകളിലേയ്ക്ക് നല്ല ചൂടുള്ള ചോറിടണം. പിന്നീട് ഒരു 10 മിനിറ്റു ശേഷം ഈ ചോറു കഴിയ്ക്കാം. ഇഷ്ടമുള്ള കറികള്‍ കൂട്ടി കഴിയ്ക്കാം. നോണ്‍ വെജ് ഒഴിവാക്കണം. ഇത് അടുപ്പിച്ച് അഞ്ചു ദിവസം ഇതേ രീതിയില്‍ കഴിയ്ക്കണം. ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്.