കടങ്ങോട് പഞ്ചായത്തിലെ ക്വാറന്റൈന്‍ സെന്ററിലും,സാമൂഹ്യ അടുക്കളയിലും സേവനം അനുഷ്ഠിച്ച ഡിവൈഎഫ്‌ഐ പന്നിത്തടം മേഖല കമ്മിറ്റി അംഗം ആഷിഫ് അഹമ്മദ്, പഞ്ചായത്ത് യൂത്ത് കോഡിനേറ്ററും ഡിവൈഎഫ്‌ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗവുമായ അനുഷ് സി മോഹന്‍ എന്നിവരെയാണ് സിപിഎം നേതൃത്വത്തില്‍ അനുമോദിച്ചത്.ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുമതി ഉപഹാര സമര്‍പ്പണം നടത്തി. സിപിഎം. എ.കെ.ജി. നഗര്‍ ബ്രാഞ്ച് സെക്രട്ടറി ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ മരത്തംകോട് യൂണിറ്റ് സെക്രട്ടറി രഞ്ജിത്ത്, യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫി, മഹിള അസോസിയേഷന്‍ നേതാക്കളായ ഉഷ സത്യന്‍, രേവതി അശോകന്‍, സിപിഎം പന്നിത്തടം ലോക്കല്‍ കമ്മിറ്റി അംഗം വി.ശങ്കരനാരായണന്‍, ബ്രാഞ്ച് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.