കാര്‍ഷിക പ്രതിഷേധ ജ്വാല സംഗമം നടത്തി

Advertisement

Advertisement

കുന്നംകുളം നിയോജകമണ്ഡലം കിസ്സാന്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക പ്രതിഷേധ ജ്വാല സംഗമം നടത്തി.പന്നിത്തടം കിസ്സാന്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന പ്രതിഷേധ സംഗമം തലപ്പിള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.കെ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ വിനയകുമാര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.കെ സുരേന്ദ്രന്‍, നിയോജകമണ്ഡലം സെക്രട്ടറി കെ വി ബാബു പോള്‍, ന്യൂനപക്ഷ വകുപ്പ് ജില്ലാ കണ്‍വീനര്‍ ഷറഫു പന്നിത്തടം, കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സലാം വലിയകത്ത്, സേവാദള്‍ ചെയര്‍മാന്‍ സി.എസ്.മനോഹരന്‍, പി.ബി.പ്രസാദ് .ടി.കെ സുബ്രമണ്യന്‍,ബിജു ആദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.