പഞ്ചവടിയില്‍ ലോറി മറ്റൊരു ലോറിയുടെ പുറകില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്.

Advertisement

Advertisement

ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പഞ്ചവടിയില്‍ ലോറി മറ്റൊരു ലോറിയുടെ പുറകില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. പറവൂര്‍ മാഞ്ഞാലി മധകപ്പാടം വീട്ടില്‍ മഹേഷിനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് വെളിച്ചെണ്ണയുമായി കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറി. പരിക്കേറ്റയാളെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.