ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ നിര്‍വ്വഹിച്ചു. എരുമപ്പെട്ടി ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സെഫീന അസീസ് അദ്ധ്യക്ഷയായി. ക്ഷീരവികസന ഓഫീസര്‍ സുസ്മിത.കെ.എസ്, വാര്‍ഡ് മെമ്പര്‍ സി.വി.ജെയ്‌സന്‍, സംഘം പ്രസിഡന്റ് പി.ടി ദേവസ്സി, സെക്രട്ടറി പി.എ ജിജേഷ് എന്നിവര്‍ സംസാരിച്ചു. 2020 ഏപ്രില്‍ മാസത്തെ പാലളവിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് പരമാവധി 5 ചാക്ക് വരെ 400 രൂപ സബ്‌സിഡിയോടുകൂടി ലഭിക്കും. ബ്ലോക്കിലെ 929 ക്ഷീര കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.