നിലവിലെ സാഹചര്യങ്ങളിലെ പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസ രംഗത്ത് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാലാനുസൃതമായി മാറ്റം വരുത്തുന്ന സമ്പ്രദായമാണ് സ്റ്റം ലേണിങ്. ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഉപയോഗിച്ചാണ് ലാബ് മുന്നോട്ടുപോകുന്നത്. തിങ്കളാഴ്ച കാലത്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അമല്‍ ചാരിറ്റബിള്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് അറക്കല്‍ ഖാലിദ് സ്റ്റം ലാബ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സുബൈദാ ബീവി അധ്യക്ഷത വഹിച്ചു. സ്റ്റം ലാബ് മെന്ററും സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ശിഹാബ് പരൂര്‍ സ്റ്റം ലാബിനെ പരിചയപ്പെടുത്തി. വൈസ് പ്രിന്‍സിപ്പല്‍ ലിഷ അനില്‍, ജനറല്‍ സെക്രട്ടറി ബക്കര്‍, ട്രഷറര്‍ എ കെ അലി, എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.