രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 26,47,664 ആയി. 941 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 50,921 ആയും ഉയര്‍ന്നു.19,19,843 പേര്‍ രോഗമുക്തി നേടിയപ്പോള്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നത് 6,76,900 പേരാണ്.ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. അതേസമയം, കഴിഞ്ഞ 13 ദിവസങ്ങളായി ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്.കോവിഡ് ബാധിച്ചുള്ള മരണത്തിന്റെ പട്ടികയില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാമതാണ്. യു.എസ്, ബ്രസീല്‍, മെക്‌സികോ എന്നിവയാണ് മുന്നിലുള്ളത്.ഇന്ത്യയിലെ രോഗമുക്തി നിരക്ക് 72.5 ശതമാനമാണ്. മൂന്ന് കോടിയിലേറെ സ്രവ സാംമ്പിളുകള്‍ ഇതുവരെ പരിശോധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 7.31 ലക്ഷം സാംമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനമാണ്. മുന്‍പത്തെ ദിവസം ഇത് 8.5 ശതമാനമായിരുന്നു.മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, യു.പി എന്നീ സംസ്ഥാനങ്ങളിലാണ് 24 മണിക്കൂറിനിടെ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മരണങ്ങളും കൂടുതല്‍ ഈ സംസ്ഥാനങ്ങളിലാണ്.