രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു. ഇത് വരെ 27, 02,742 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 55, 079 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 876 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ കൊവിഡ് മരണം 51,797ആയി.നിലവില്‍ 6,73,166 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. 19,77,779 പേര്‍ രോഗമുക്തി നേടി. നിലവില്‍ 72.51ശതമാനമാണ് രോഗമുക്തി നിരക്ക്.