വി.ടി. ബല്‍റാം എം.എല്‍.എയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

Advertisement

Advertisement

വി.ടി. ബല്‍റാം എം.എല്‍.എയുടെ കോവിഡ് പരിശോധനാഫലം
നെഗറ്റീവ്. കൂടാതെ എം.എല്‍.എ ഓഫിസിലെ ജീവനക്കാരുടെയും തൃത്താല പോലീസ് സ്‌റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരുടെയും ഫലം നെഗറ്റീവാണ്.തൃത്താല സ്‌റ്റേഷനിലെ പോലീസുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വി.ടി. ബല്‍റാം എം.എല്‍.എ നിരീക്ഷണത്തില്‍ പോയിരുന്നത്. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നതാണ് കാരണം.ആഗസ്റ്റ് ആറിന് പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലാണ് പോലീസുകാരനുമായി
സമ്പര്‍ക്കമുണ്ടായത്. എം.എല്‍.എയുടെ സഹപ്രവര്‍ത്തകരായ യാസീന്‍, ഷെരീഫ് എന്നിവരും ക്വാറന്റൈനില്‍ പോയിരുന്നു.ആഗസ്റ്റ് 12ന് സ്രവം എടുത്ത പോലീസുകാരന് രണ്ട് ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് മൂന്ന് മുതല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരെയും
പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ക്വാറന്റൈനിലായതിനാല്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍നിന്നടക്കം എം.എല്‍.എ വിട്ടുനിന്നിരുന്നു.