സ്വര്‍ണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തി. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ജയശങ്കര്‍ സമരം ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എസ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് ഭാരവാഹികളായ എന്‍.കെ അബ്ദുള്‍ മജീദ്, എം.എ അബ്ദുള്‍ റഷീദ്, കെ.കെ.ഇക്ബാല്‍, രമേഷ് കടവാരത്ത്, ബാസില്‍ എന്നിവര്‍ പ്രസംഗിച്ചു.