പഴഞ്ഞി അടയ്ക്കാ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

Advertisement

Advertisement

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലും സമീപ പ്രദേശങ്ങളിലേയും കോവിഡ് വ്യാപന സാധ്യതയെ തുടര്‍ന്നും കച്ചവടത്തിനായി എത്തുന്നവരുടെ തിരക്കും കണക്കിലെടുത്താണ് മാര്‍ക്കറ്റ് അടച്ചിട്ടിരുന്നത്. 25 ദിവസം അച്ചിട്ടിരുന്ന മാര്‍ക്കറ്റ് തിങ്കളാഴ്ച്ചയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റിലേക്ക് ഒരു ഭാഗത്തു കൂടി മാത്രമാണ് കച്ചവടക്കാരെ പ്രവേശിപ്പിക്കുന്നത്. വില്‍പനെക്കെത്തുന്ന ഒരോരുത്തരെ മാത്രം അകത്തേക്ക് പ്രവേശിപ്പിച്ച് അടയ്ക്ക തൂക്കും. മാര്‍ക്കറ്റിന് പുറത്ത് കോവിഡ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കച്ചവടത്തിനെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം. മുഖാവരണം, സാനിറ്റൈസര്‍, കയ്യുറ തുടങ്ങിയവ ഉപയോഗിക്കണം. മാര്‍ക്കറ്റിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ആരംഭിച്ച മാര്‍ക്കറ്റില്‍ നൂറ് തിലാന്‍ അടയ്ക്കാ മാത്രമാണ് വിപണിയിലെത്തിയത്. കോവിഡിന് മുമ്പ് ഇത് ഇരുനൂറിന് മുകളിലായിരുന്നു. മറ്റ് പ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍ തുറന്നിട്ടുണ്ട്. ഇത് അടയ്ക്കാ വരവ് കുറയാന്‍ കാരണമായെന്ന് കടയുടമ ചേറു കോട്ടോല്‍ സി പറഞ്ഞു. പഴയ അടയ്ക്കക്ക് 6000 മുതല്‍ 6400 രൂപ വരെയും, പുതിയത് 6000 മുതല്‍ 6800 വരെയും വില ലഭിക്കുന്നുണ്ട്.