സി.പി.എം പഴഞ്ഞി ലോക്കല്‍ കമ്മറ്റിയും പട്ടിത്തടം ബ്രാഞ്ച് കമ്മറ്റിയും സംയുക്തമായി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എം.പിയുമായ പി.കെ. ബിജു നിര്‍വഹിച്ചു. 2018 വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന പട്ടിത്തടം പൂവത്തൂര്‍ വീട്ടില്‍ ശ്രീജക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. പ്രളയത്തില്‍ ഒരു ഭാഗം തകര്‍ന്ന വീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുനരുദ്ധീകരിച്ചിരുന്നു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്‍.കെ. ഹരിദാസന്‍ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി ദാസന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. കൗസല്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പി.എം കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍. സത്യന്‍, ലോക്കല്‍ കമ്മറ്റി അംഗം ബാബു പുലിക്കോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സി.പി.എം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.