Advertisement

Advertisement

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അമിത ഫീസ് ഈടാക്കുന്ന സ്‌കൂള്‍/കോളേജ് മാനേജ്‌മെന്റുകളുടെ തീവെട്ടി കൊള്ളക്കെതിരെ കെ.എസ്.യു ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ഗവര്‍ണര്‍ക്ക് 1000 പ്രതിഷേധ കത്തുകള്‍ അയച്ചു പ്രതിഷേധിച്ചു.ഗുരുവായൂര്‍ തിരുവെങ്കിടം പോസ്റ്റ് ഓഫീസിനു മുന്‍പില്‍ കെ എസ് യു നിയോജക മണ്ഡലംതല പ്രതിഷേധ സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ എസ് യു ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷഹസാദ് കൊട്ടിലിങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി എ.സി. സറൂക്ക് മുഖ്യാതിഥിയായി. കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ബാലന്‍ വാര്‍ണ്ണാട്ട് , കെ എസ് യു പവര്‍ത്തകരായ വിഷ്ണു തിരുവെങ്കിടം , സ്റ്റാന്‍ജോ സ്റ്റാന്‍ലി , യദുകൃഷ്ണ ഗുരുവായൂര്‍, മനീഷ് നീലിമന, നിസാര്‍ ഗുരുവായൂര്‍ , വിഷ്ണു വടക്കൂട്ട് , ആബേല്‍ സ്റ്റീഫന്‍ , പ്രയിസ് പുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.