നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷനുകള്‍ നല്‍കി

Advertisement

Advertisement

ചാവക്കാട് മുനിസിപ്പാലിറ്റി 28-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയും പ്രവാസി കോണ്‍ഗ്രസും സംയുക്തമായി നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്
ഓണ്‍ലൈന്‍ പഠനത്തിനായി രണ്ട് ഘട്ടങ്ങളിലായി 16 ടെലിവിഷനുകള്‍ നല്‍കി. തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രദേശത്തെ പ്രവാസികളുടെ സഹകരണത്തോടെയാണ് ടിവി സമ്മാനിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ സീനത്ത് കോയ,കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ആലിപ്പരി, ചാവക്കാട് മണ്ഡലം ട്രഷറര്‍ ഷെക്കീര്‍ മുട്ടില്‍,വാര്‍ഡ് പ്രസിഡന്റ് അസ്മത്തലി, ബൂത്ത് പ്രസിഡന്റ് കോയ, വാര്‍ഡ് സെക്രട്ടറി ഹനീഫ കുന്നത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷെമീം ഉമ്മര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സുഹാസ് ആലുങ്ങല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.