സ്വര്‍ണ വില ഗ്രാമിന് 100 രൂപ കൂടി. വീണ്ടും ഒരു ഗ്രാം സ്വര്‍ണത്തിന് 5000 രൂപയിലെത്തി. ഇതോടെ പവന് 40,000 ആയി. ഇന്നലെ പവന് 39,200 രൂപയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചിരുന്നു. നാല്‍പത്തിയൊന്നായിരം കടന്ന പൊന്നും വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. തുടര്‍ച്ചയായി കയറി കൊണ്ടിരുന്ന വിലയാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇടിവു രേഖപ്പെടുത്തിയത്.