വേദക്കാട് ഒമയൂര്‍വാര്യത്ത് വിജയരാഘവന്റെ പശുവാണ് ചത്തത്. തിങ്കളാഴ്ച വൈകീട്ട് 6 മണിക്കായിരുന്നു സംഭവം. പാറേമ്പാടം തെക്കേക്കര മനുവിന്റെ വീടിന് പുറകിലെ പാടശേഖരത്ത് വെച്ച് വീടിന് പുറക് വശത്തുള്ള ലൈന്‍ കമ്പി വഴി വൈദ്യുതി എര്‍ത്ത് ഭൂമിയിലേക്ക് പ്രവഹിച്ചതാണ് അപകടത്തിനിടിയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 40 പശുക്കള്‍ ഉള്ള വിജയരാഘവന്‍ പശുക്കളെ സ്ഥിരമായി പാറേമ്പാടം പാടശേഖരത്തും സമീപത്തുള്ള പാടശേഖരത്തിലുമാണ് മേയാന്‍ വിടാറുള്ളത്. വൈകുന്നേരമാകുമ്പോഴേക്കും പശുക്കളെ എല്ലാം തിരിച്ചു കൊണ്ടുവരും. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പശുവിനെ മാത്രം കാണാതാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ മധു പുന്നത്തൂരിനെ വിവരമറിയിക്കുകയും കെ.എസ്.ഇ.ബി ഉദ്യോസ്ഥര്‍ സ്ഥലത്തെത്തി ലൈന്‍ ഓഫ് ആക്കുകയും ചെയ്തു. 7 മാസം ചെനയുള്ള പശുവാണ് ചത്തത്.