ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ ബ്രെസ്റ്റ് : 500 ഴാ
ലെമണ്‍ ജ്യൂസ് : 2 റ്റേബിള്‍സ്പൂണ്‍
പച്ചമുളക് : 8-10
മല്ലിയില : 10 തണ്ട്
പുതിനയില : 10 തണ്ട്
ഇഞ്ചി : 1 മീഡിയം പീസ്
വെളുത്തുളളി : 8 അല്ലി
തൈര് : 1 കപ്പ്
ഉപ്പ് : ആവശ്യത്തിന്
ഇടത്തരം ചതുര കഷ്ണങ്ങള്‍ ആയി മുറിച്ച ചിക്കനിലേക്ക് ചേരുവകള്‍ എല്ലാം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. മല്ലിയില പുതുനയില പച്ചമുളക് എന്നിവ മിക്‌സിയില്‍ അരച്ച് വേണം ചേര്‍ക്കാന്‍.ചുരുങ്ങിയത് അര മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വെച്ച ശേഷം വേണം പാകം ചെയ്യാന്‍.സ്‌ക്യൂവറില്‍ കോര്‍ത്തു അല്പം എണ്ണ പുരട്ടിയ തവയിലേക്ക് വെച്ച് തിരിച്ചും മറിച്ചും ഇട്ടു പാകം ചെയ്യലാണ് അടുത്ത നടപടി.ഇഷ്ടപെട്ട പച്ചക്കറികളും ( ഉദാഹരണത്തിന് സവാള , തക്കാളി , ക്യാപ്സിക്കം , വെളുത്തുള്ളി ,ബേബി കോണ്‍ ,ബ്രോക്കോളി എന്നിവ ) ഇടയ്ക്കു കോര്‍ത്തു സംഗതി ഒന്ന് കളറാക്കാന്‍ മറക്കല്ലേ.