എളവള്ളി പഞ്ചായത്തില്‍ കുടുംബശ്രീ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്.

Advertisement

Advertisement

എളവള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കറുത്ത ഷാളുകളണിഞ്ഞാണ് പ്രതിഷേധിച്ചത്. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.ഒ ബാബു അധ്യക്ഷത വഹിച്ചു. ലിസ്റ്റി വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് മാനത്തില്‍, ടി.വി. കൊച്ചുണ്ണി, പോളി ജോസ്, ജോയല്‍ ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്തിലെയും, ഗ്രാമപഞ്ചായത്തിലെയും യു.ഡി.എഫ്. അംഗങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകരയില്‍ കുടുംബശ്രീ വിപണനകേന്ദ്രം നിര്‍മ്മാണത്തിലിരിക്കുമ്പോള്‍ തകര്‍ന്നു വീണ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാത്ത ബ്ലോക്ക് പഞ്ചായത്ത് അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ കാണിക്കുന്ന അഴിമതി മറക്കാനായാണ് തകര്‍ന്നു വീണ കെട്ടിടത്തിന്റെ സമീപത്ത് ഇതേ ആവശ്യത്തിനായി 13,55,966 രൂപ ചിലവാക്കി പുതിയ കെട്ടിടം ഉണ്ടാക്കിയതെന്നും, തകര്‍ന്ന കെട്ടിടം പൊളിച്ചുമാറ്റി കളയുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത് ആരെ സംരക്ഷിക്കാനാണെന്നും വ്യക്തമാക്കണമെന്ന് എളവള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് എളവള്ളി മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി ചോദിച്ചു. കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം പോലും ബ്ലോക്ക് പഞ്ചായത്ത് നടത്തിയിട്ടില്ല. വിജിലന്‍സിനും കളക്ടര്‍ക്കും വീണ്ടും പരാതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു.