നാട്ടുക്കാരില്‍ ആശങ്കയുണ്ടാക്കി കടലില്‍ നിന്ന് ഒരു ഇലക്ട്രോണിക് ഉപകരണം

Advertisement

Advertisement

കടലില്‍ നിന്ന് കിട്ടിയ ഇലക്ട്രോണിക് ഉപകരണം നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി. വടക്കേക്കാട് പോലീസ് എത്തി ഉപകരണം സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ചൊവ്വാഴ്ച കാലത്താണ് അകലാട് കാട്ടിലപ്പള്ളി കടപ്പുറത്ത് തിരയില്‍ അടിഞ്ഞ നിലയില്‍ നാട്ടുകാര്‍ ഉപകരണം കണ്ടത്. ഇതിനെകുറിച്ച് ആര്‍ക്കും പരിചയമില്ലാത്തത് കൊണ്ട് ആശങ്കയിലായ നാട്ടുകാര്‍ വടക്കേക്കാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് ഉപകരണം പരിശോധിച്ചെങ്കിലും എന്താണെന്നും ഇതിന്റെ ഉപയോഗമെന്താണെന്നും മനസ്സിലായിട്ടില്ല. സ്റ്റേഷനില്‍ കൊണ്ടുവന്ന ഉപകരണത്തിന്റെ ചിത്രം എടുത്ത് ഫിഷറീസ് വകുപ്പിന് അയച്ചു കൊടുത്തിട്ടുണ്ട്.