കാറിന് പാഷന്‍ ഫ്രൂട്ട് കൊണ്ടൊരു ഷെഡ്

Advertisement

Advertisement

പാഷന്‍ ഫ്രൂട്ട് കൊണ്ടൊരു കാര്‍ ഷെഡ്. കോട്ടോല്‍ മലായ അബൂബക്കറിന്റെ കാറിനു തണലൊരുക്കിയിരിക്കുന്നത് പാഷന്‍ ഫ്രൂട്ട് കൊണ്ടുള്ള പന്തലൊരുക്കിയാണ്.
മാസങ്ങള്‍ക്ക് മുന്‍പാണ് അബൂബക്കര്‍ കാര്‍ഷെഡിനായി തീര്‍ത്ത റൂഫില്‍ പാഷന്‍ ഫ്രൂട്ട് വള്ളി നട്ടത്. പിന്നീട് രണ്ട് മാസത്തിനകം തന്നെ ഏറെ കൗതുകത്തോടെ വളര്‍ന്നു പന്തലിച്ച് തണലും ഫലങ്ങളും തന്നതോടെ കാര്‍ ഷെഡിന് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച റൂഫ് നിര്‍മ്മാണം അബൂബക്കര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ കാറിന് വെയിലും മഴയും ഏല്‍ക്കാത്ത വിധം ഇടതിങ്ങി വളര്‍ന്നു നില്‍ക്കുകയാണ് പാഷന്‍ ഫ്രൂട്ട് വള്ളികള്‍. ഏറെ കൗതുകത്തോടെയാണ് നാട്ടുകാരും സമീപവാസികളും ഇതു കാണാന്‍ എത്തുന്നത്. പഴുത്തു പാകമായി വീഴുന്ന പാഷന്‍ ഫ്രൂട്ട് സൗജന്യമായാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ അബൂബക്കര്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്യുന്നത്. ദിനംപ്രതി പത്തു കിലോയിലധികം കായ്കളാണ് വിളവെടുക്കുന്നത്. കൊറോണ കാലത്ത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കാന്‍സര്‍, പ്രമേഹരോഗികള്‍ക്കും ഇത് ഏറെ ഗുണ പ്രഥമാണ്.