വടക്കേകാട് പഞ്ചായത്തില്‍ രണ്ടാംഘട്ട കൊവിഡ് ആന്റിജന്‍ പരിശോധന നടത്തി.

Advertisement

Advertisement

തിരഞ്ഞെടുക്കപ്പെട്ട 126 പേര്‍ക്കാണ് പരിശോധന നടത്തിയത്. എല്ലാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. ഉദ്യോഗസ്ഥര്‍, മാര്‍ക്കറ്റുകളിലെ മത്സ്യ വില്‍പ്പനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ഷോപ്പ് ഉടമകള്‍, ജീവനക്കാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. സിഎച്ച്എസി സൂപ്രണ്ട് അനില്‍ പിഷാരടി, ഡോ. രേഖ, ഡോ.വാജിത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, ഹെഡ് നഴ്‌സ് അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധന ഫലം കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ കൃഷി അസിസ്റ്റന്റ് സൗമ്യയും, ഗായിക ദിപയും ചേര്‍ന്ന് ഗാനാലാപനം നടത്തിയത് വേറിട്ടൊരനുഭവമായിരുന്നു.