പിടി മുറുക്കി കോവിഡ് ; രാജ്യത്ത് രോഗബാധിതര്‍ 27.67 ലക്ഷം, മരണനിരക്ക് കൂടുന്നു

Advertisement

Advertisement

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1,092 പേര്‍. പുതിയതായി 64,531 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 27.67 ലക്ഷമായി. ഇതില്‍ 20.37 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 6.76 ലക്ഷം പേരാണ് ചികിത്സയിലുളളത്. 52,889 പേരാണ് കോവിഡിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചതെന്നും കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്നലെയും ഇന്ത്യയാണ് മുന്നില്‍. ഇന്ത്യ, അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങളില്‍ ഇന്നലെ ആയിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 3.17 കോടി ജനങ്ങളുടെ സാംമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 8.01 ലക്ഷം സാംമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.